'മറക്കല്ലേ മലയാളം': ജില്ലാതല വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നു
ആലപ്പുഴ: ഭരണ ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഔദ്യോഗിക ഭരണ ഭാഷ മലയാളം സംബന്ധിച്ച ജില്ലാതല സമിതി യോഗത്തില്‍ തീരുമാനിച്ചു. മറക്കല്ലേ മലയാളം എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണ് ആരംഭിക്കുന്നത്. ഗ്രൂപ്പ് ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഭാഷാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരുടെയും വാട്‌സ്ആപ്പ് നമ്പറുകള്‍ ശേഖരിച്ചശേഷം ഇവരെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് എല്ലാ ദിവസവും ഒരു ഇംഗ്ലീഷ് വാക്കിന്റെ മലയാള പരിഭാഷ വാട്ട്‌സ് ആപ്പ് വഴി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
വിവിധ വകുപ്പുകളില്‍ മലയാളഭാഷ 100 ശതമാനം ഉപയോഗിക്കുന്നതിന് തടസങ്ങളുണ്ടെങ്കില്‍ അത് വകുപ്പുതലത്തില്‍ അധികാരികളെയും ഔദ്യോഗികഭാഷാ വകുപ്പിനെയും അറിയിക്കാന്‍ യോഗം നിര്‍ദേശം നല്‍കി.
വകുപ്പുകളുടെ ഫയല്‍ ജോലകളില്‍ ഭരണ ഭാഷയായ മലയാളത്തിന്റെ ഉപയോഗം സംബന്ധിച്ച പരിശോധനയ്ക്കായി ജില്ലാതലത്തില്‍ ആഭ്യന്തര പരിശോധനാ സംഘത്തെ നിയോഗിക്കും. ഭരണ ഭാഷ പൂര്‍ണമായും മലയാളം ആക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം ആണ് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്.
മലയാള ഭാഷാ വ്യാപനത്തിനും ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണമായി മലയാളഭാഷയിലേക്ക് മാറ്റുന്നതിനുമായി ഉദ്യോഗസ്ഥ പരിശീലനത്തിനായി 15 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലാതലത്തിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടി ഉടന്‍ ആരംഭിക്കും.
വിവിധ വകുപ്പുകളുടെ മലയാള ഭാഷയുടെ ഉപയോഗ പുരോഗതി യോഗത്തില്‍ വിലയിരുത്തി. സര്‍ക്കാര്‍ വാഹനങ്ങളുടെ മുന്‍ വശത്തെ ബോര്‍ഡ് മലയാളത്തിലും പുറകുവശത്തെ ബോര്‍ഡ് അതേ വലിപ്പത്തില്‍ ഇംഗ്ലീഷിലുമാണ് എഴുതേണ്ടത്.
ഓഫിസ് സീലുകളും മലയാളത്തിലും ഇംഗ്ലീഷിലും സൂക്ഷിക്കേണ്ടതുണ്ട്. യോഗത്തില്‍ എ.ഡി.എം.ഐ അബ്ദുള്‍ സലാം, ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍.എസ്.റാണി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."