HOME
DETAILS

കടല്‍ പുറമ്പോക്കിലെ ആദായം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണമെന്ന്

  
backup
July 06 2018 | 07:07 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b4%be


മുഹമ്മ: മാരാരിക്കുളം കടല്‍ പുറമ്പോക്കിലെ തെങ്ങിലെ ആദായം എടുക്കുവാന്‍ മത്സ്യത്തൊഴിലാളികളെ അനുവദിക്കുക , അഴിമതിക്കാരും കയ്യേറ്റക്കാരുമായ അവസരവാദികളുടെ കള്ളപ്രചാരണം തിരിച്ചറിയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.എം നേതൃത്വത്തില്‍ ഇന്ന് ബഹുജനധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ അറപ്പയ്ക്കല്‍ -കാറ്റാടി ജനക്ഷേമം പ്രദേശങ്ങളിലെ കടല്‍ പുറമ്പോക്കില്‍ നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നും ഏതാനും മാസങ്ങളായി ആദായം എടുക്കുന്നത് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് അധികാരികളാണ്.
ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതമായി അവര്‍ വച്ചുപിടിപ്പിച്ച തെങ്ങുകളില്‍ നിന്നും തേങ്ങ ഇട്ട് ഉപയോഗിച്ചുവരികയാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ എല്ലാം ഇങ്ങനെതന്നെയാണ്. എന്നാല്‍ മാരാരിക്കുളത്ത് മാത്രം ഇതൊഴിവാക്കിയത് ചിലരുടെ പരാതിയെത്തുടര്‍ന്നാണ്.
കോണ്‍ഗ്രസ്സിന്റെ ഒരു തീരദേശ പഞ്ചായത്തംഗം പുറമ്പോക്ക് കയ്യേറി കെട്ടിടം നിര്‍മ്മിച്ചത് വിവാദമാകുകയും നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് റവന്യു അധികൃതര്‍ അതു പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. അതോടൊപ്പം മറ്റുചില റിസോര്‍ട്ടുകള്‍ കൈവശം വച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുകയും ചെയ്തതാണ്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ ഒരു പ്രാദേശികനേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് കളക്ടര്‍ ഈ പ്രദേശത്തെ മുഴുവന്‍ പുറമ്പോക്കിലും ആദായം റവന്യു വകുപ്പ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കള്ള പ്രചരണങ്ങളും അനാവശ്യ സമരങ്ങളുമാണ് കോണ്‍ഗ്രസ്സ് നടത്തിയത്.
സര്‍ക്കാരിനെയും പഞ്ചായത്ത് ഭരണസമിതിയെയും ആക്ഷേപിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ട അധികാരികള്‍ മത്സ്യത്തൊഴിലാളികളുടെ ജന്മാവകാശം സംരക്ഷിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സി പി എം നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് വലിയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് പകല്‍ 3.30 മുതല്‍ ജനക്ഷേമത്ത് നടത്തുന്ന ധര്‍ണ്ണ സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ഉത്ഘാടനം ചെയ്യും.
പി.പി ചിത്തരഞ്ജന്‍ സമരപ്രഖ്യാപനം നടത്തും. ഏരിയാസെക്രട്ടറി എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. കണിച്ചുകുളങ്ങര , മാരാരിക്കുളം ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നനത്. സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ പി.കെ വേണുഗോപാല്‍ , കെ.പി സജിമോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  24 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  30 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago