മുല്ലപ്പള്ളിയെ താങ്ങാതെ മുഖ്യമന്ത്രിയെ തള്ളി ചെന്നിത്തല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആക്രമണത്തെ ചെറുക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തിറങ്ങി.
മുല്ലപ്പള്ളി നടത്തിയ വിവാദ പരാമര്‍ശത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതായി പറയാന്‍ ചെന്നിത്തല തയാറായില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത കുറിപ്പില്‍ മുല്ലപ്പള്ളിക്കെതിരായ ഒളിയമ്പ് നിറച്ചിരുന്നു.
മുല്ലപ്പള്ളിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് മുഖ്യമന്ത്രി രോഷംകൊണ്ടതെന്നു പറഞ്ഞ ചെന്നിത്തല, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നയമല്ലെന്നു പറഞ്ഞ് അടുത്ത വരിയില്‍ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളിക്കളയുകയുമാണ്.
ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ പരനാറിയെന്നു വിളിച്ചതുമെല്ലാം മുഖ്യമന്ത്രിയുടെ ഭാഷാ പ്രയോഗങ്ങളുടെ ഉദാഹരണങ്ങളായി ചെന്നിത്തല ചൂണ്ടിക്കാട്ടി. വളരെ കരുതലോടെയുള്ള പ്രതികരണമാണ് പ്രസ്താവനയിലൂടെ ഉമ്മന്‍ചാണ്ടി നടത്തിയത്. മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണയ്ക്കാനോ തള്ളിക്കളയാനോ ഉമ്മന്‍ചാണ്ടി തയാറായില്ലെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."