സഊദിയില്‍ വീട്ടുവേലക്കാരികളുടെ റിക്രൂട്ട്‌മെന്റില്‍ 40 ശതമാനം വര്‍ധന
റിയാദ്: സഊദിയില്‍ വിദേശ വീട്ടുവേലക്കാരികളുടെ റിക്രൂട്ട്‌മെന്റില്‍ വന്‍ വര്‍ധനവ്. റമദാന്‍ ആഗതമാകുന്നതിനു മുന്നോടിയായി റിക്രൂട്ട്‌മെന്റ് നാല്‍പത് ശതമാനമായാണ് ഉയര്‍ന്നത്. ഈ കാലത്ത് ഏല്ലാ വര്‍ഷവും വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനവ് ഉണ്ടാകാറുണ്ട്. ഇപ്പോള്‍ നിരവധി രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അവസരമൊരുക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, ഉഗാണ്ട, ഫിലിപ്പൈന്‍സ്, എത്യോപ്യ അടക്കമുള്ള രാജ്യങ്ങളുമായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്.
ഇന്തോനേഷ്യയില്‍നിന്നുള്ള റിക്രൂട്ട്‌മെന്റ് തടസപ്പെട്ടിട്ടുണ്ടെങ്കിലും ബംഗ്ലാദേശില്‍നിന്നും ഉഗാണ്ടയില്‍നിന്നും പുതുതായി വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമൊരുങ്ങിയിട്ടുണ്ടെന്ന് റിക്രൂട്ട്‌മെന്റ് ഓഫിസ് ഉടമ മുഹമ്മദ് അല്‍ശഹ്‌റാനി പറഞ്ഞു. റിക്രൂട്ട്‌മെന്റിനുള്ള ഇന്തോനേഷ്യയിലെ ഉയര്‍ന്ന ഫീസാണ് ഇതിനുകാരണം. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കരാറുകള്‍ ഒപ്പുവക്കുന്നതിന് നാലു രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏഷ്യയിലെ ലാവോസ്, നേപ്പാള്‍, ആഫ്രിക്കയിലെ ഘാന, നൈജീരിയ എന്നീ രാജ്യങ്ങളുമായാണ് മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."