HOME
DETAILS
MAL
'മാലിന്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കും'
backup
July 06 2018 | 07:07 AM
ആലപ്പുഴ: ഹരിപ്പാട് നഗരത്തെ മാലിന്യ മുക്തമാക്കി ആരോഗ്യ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീക്കുമെന്ന് നഗരസഭാധ്യക്ഷയായി സ്ഥാനമേറ്റ വിജയമ്മ പുന്നൂര്‍മഠം പറഞ്ഞു.
പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാലിന്യം അതിന്റെ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കണം. അതിനായി പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും അവര്‍ പറഞ്ഞു.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് ശുദ്ധജലക്ഷാമത്തിനുള്ള പരിഹാരം കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."