അധികവില നല്‍കി പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് അധിക വില നല്‍കി പുസ്തകള്‍, യൂനിഫോം എന്നിവ വില്‍ക്കുന്നതിനെതിരേ സി.ബി.എസ്.ഇ.
സ്‌കൂളുകള്‍ ഒരുകാരണവശാലും വാണിജ്യവല്‍ക്കരിക്കുന്ന വിധത്തിലാകരുതെന്നും ഇത്തരത്തിലുള്ള നടപടി സി.ബി.എസ്.ഇ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പുസ്തകങ്ങള്‍ വില്‍ക്കുന്നത് വ്യാപകമായ പരാതിക്ക് ഇടയാക്കുകയാണ്. ടെക്സ്റ്റ് ബുക്കുകള്‍, നോട്ട് ബുക്കുകള്‍, സ്റ്റേഷനറി, യുനിഫോം, ഷൂ, ബാഗ് തുടങ്ങിയവയെല്ലാം കച്ചവടക്കണ്ണോടെയാണ് സ്‌കൂളുകളില്‍ വില്‍ക്കുന്നത്. ഇവ സ്‌കൂള്‍ വളപ്പില്‍ വില്‍ക്കാന്‍ പാടില്ലെന്നും ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും എന്നാല്‍ അനധികൃതമായ രീതിയില്‍ ഇവക്ക് വിലയീടാക്കരുതെന്നും സി.ബി.എസ്.ഇ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."