ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ തയാറാണെന്ന് വീണ്ടും ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അടികൂടുകയാണെന്നും യു.എസ് കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അമേരിക്ക സഹായിക്കാന്‍ തയാറാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്താണ് തുടര്ന്നുണ്ടാവുകയെന്ന് നമുക്ക് നോക്കാം. അമേരിക്ക പരമാവധി അവരെ സഹായിക്കാന്‍ ശ്രമിക്കും- ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി കടുത്തതാണെന്നും അമേരിക്ക ചൈനയുമായും ഇന്ത്യയുമായും സംസാരിച്ച് വരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് ചൈനയുടെ കടന്നുകയറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമുതല്‍ യു.എസ് ഇന്ത്യക്ക് പിന്നാലെയുണ്ട്. നേരത്തെയും വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അമേരിക്കയുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. ട്രംപ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലേക്ക് ചൈനീസ് സൈനികര്‍ കടന്നുകയറിയതിനെ തുടര്‍ന്ന് 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.അയല്‍രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ അവയുമായി അതിര്‍ത്തി സംഘര്‍ഷമുണ്ടാക്കുകയാണ് ചൈനയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അതിനിടെ കൊവിഡിനെ 'കുങ് ഫ്ളൂ' എന്ന് വിശേഷിപ്പിച്ച് ട്രംപ് വീണ്ടും ചൈനയ്ക്കെതിരെ രംഗത്ത് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."