ലോകത്തെ ഭരിക്കാനുള്ള യു.എസിന്റെ ശ്രമം ദുരന്തത്തിലേക്കെത്തിക്കുമെന്ന് റഷ്യന്‍ ചാരമേധാവി
ലണ്ടന്‍: അമേരിക്ക ലോകത്തെ ഭരിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ മനോഭാവം ലോകത്തെ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും റഷ്യയുടെ ചാരസംഘടനാ മേധാവി. ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിന്റെ പ്രതികരണം.
നാസിസത്തിന്റെ പരാജയത്തിന് റഷ്യ നല്‍കിയ സംഭാവനയെക്കുറിച്ച് പടിഞ്ഞാറന്‍ ജനത മറന്നുവെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കും പടിഞ്ഞാറുമുള്ളവര്‍ കരുതുന്നത് അമേരിക്ക തനിച്ചാണ് നാസി ജര്‍മനിയെ പരാജയപ്പെടുത്തി യൂറോപ്പിനെ മോചിപ്പിച്ചതെന്നാണ്. എന്നാല്‍ റഷ്യ ഇതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
യു.എസ് തനിച്ചാണ് നാസി ജര്‍മനിയെ തകര്‍ത്തതെന്ന ധാരണ ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും സെര്‍ജി പറഞ്ഞു.
ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ വച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റ സംഭവത്തില്‍ ബ്രിട്ടന്‍ റഷ്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ റഷ്യന്‍ ചാരമേധാവി തള്ളിക്കളഞ്ഞു. 2018 മാര്‍ച്ച് നാലിനായിരുന്നു ഇരുവര്‍ക്കും വിഷബാധയേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിരുന്നു.
2006ല്‍ മറ്റൊരു മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഓഫിസര്‍ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെന്‍കോ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."