HOME
DETAILS
MAL
സാകിര്‍ നായികിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ്
backup
April 20 2017 | 21:04 PM
മുംബൈ: മതപ്രഭാഷകന് സാകിര്‍ നായിക്കിനെതിരേ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു. മതവിദ്വേഷം വളര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
അതിനിടയില്‍ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടാണ് വാറന്‍ഡ്. ഇപ്പോള്‍ യു.എ.ഇയിലുള്ള സാകിര്‍ നായിക്കിന് പ്രത്യേക കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."