മാലിന്യത്താല്‍ വഴിമുട്ടിയ തൊടുപുഴയ്ക്ക് വഴികാട്ടാന്‍ വഴിത്തല ശാന്തിഗിരി കോളജ്
തൊടുപുഴ: മാലിന്യത്താല്‍ വഴിമുട്ടിയ തൊടുപുഴ നഗരസഭയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി വഴിത്തല ശാന്തിഗിരി കോളജ്. കോളജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളാണ് ഇത് സംബന്ധിച്ച് സര്‍വെ നടത്തി റിപ്പോര്‍ട്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന് സമര്‍പ്പിച്ചത്.
തൊടുപുഴയില്‍ മാലിന്യം പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമായാണ് നിലകൊള്ളുന്നത്. മാലിന്യം കത്തിക്കുന്ന പ്രവണത പല കുടുംബങ്ങളിലും നടക്കുന്നുവെന്ന് സര്‍വെ തെളിയിച്ചു. ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് നഗരത്തെ എത്തിക്കുന്നത്. മാലിന്യം കത്തിക്കുമ്പോള്‍ പ്ലാസ്റ്റിക് മണ്ണിനോട് ചേരുന്നില്ല. അതില്‍നിന്നുണ്ടാകുന്ന വിഷമാലിന്യം അന്തരീക്ഷത്തില്‍ ഓസോണ്‍ പാളിയില്‍ വിള്ളല്‍ വര്‍ധിപ്പിക്കുകയും മനുഷ്യര്‍ക്ക് മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനു പുറമെ ഇ-വേസ്റ്റുകള്‍ കൂടിവരികയും ചെയ്യും.
ശുദ്ധജല അണുവിമുക്ത പരിശോധനയ്ക്ക് മുന്‍കൈ എടുക്കണം. ഇത്തരം വിഷയത്തെ സംബന്ധിച്ച് ബോധവല്‍ക്കണം നടത്തേണ്ടിയിരിക്കുന്നു. കെഎസ്ഇബി, അക്ഷയ കേന്ദ്രങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നു എങ്കിലും മുനിസിപ്പല്‍ ഓഫീസ്, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സേവനങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ല.
സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും പൊലിസ് സേവനത്തില്‍ തൃപ്തരാണ്. ജനങ്ങളുടെ സാംസ്‌കാരിക വളര്‍ച്ചക്ക് പൊതു ലൈബ്രറികളുടെ സേവനം മെച്ചപ്പെടുത്തണമെന്നും സാധാരണക്കാര്‍ക്ക് ഉപയോഗക്ഷമമാക്കണമെന്നും അഭിപ്രായപ്പെടുന്നു. ഭൂരിപക്ഷം ആളുകളും ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ ആശുപത്രി സേവനം വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഫെനില്‍ കെ ജോസഫ്, ജോമോന്‍ എം തയ്യില്‍, അലന്‍ മരിയ ഷാജി, മേരി ജിസ്മി എന്നീ വിദ്യാര്‍ഥികളാണ് സര്‍വെ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."