HOME
DETAILS

മണിപ്പൂരില്‍ ഗതികെട്ട് ബി.ജെ.പി എന്‍.പി.പിയെ സ്വാധീനിക്കാന്‍ അവസാനഘട്ട ശ്രമം

  
backup
June 22 2020 | 04:06 AM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac

 


ഇംഫാല്‍: മണിപ്പൂരില്‍ സംസ്ഥാന ഭരണ നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ മുന്‍ ഘടകക്ഷിയുമായി രമ്യതയിലെത്താന്‍ കിണഞ്ഞ് ശ്രമിച്ച് ബി.ജെ.പി. ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ രാജിവച്ച് പാര്‍ട്ടിവിട്ടതിനു പുറമേ, പ്രധാന ഘടകകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇവരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിച്ചിട്ടില്ലെന്നാണ് വിവരം. എന്‍.പി.പിയുടെ മന്ത്രിമാരടക്കമുള്ള നാല് എം.എല്‍.എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നത്. ഇതോടൊപ്പം തൃണമൂലിന്റെ ഒരു എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയുംകൂടി പിന്തുണ പിന്‍വലിച്ചിരുന്നു.
ഇതോടെ, ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. എന്‍.പി.പിയുമായി പുതിയ സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ്, സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നും അതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ഈ സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെയാണ് എങ്ങനെയും എന്‍.പി.പി നിലപാട് മയപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ മണിപ്പൂരിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേതന്നെ സംസ്ഥാനത്തെത്തിയിരുന്നു.
വിഷയത്തില്‍ നിയമപരമായി നീങ്ങാനും കോണ്‍ഗ്രസും ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍നിന്നു ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ബി.ജെ.പിക്കുവേണ്ടി സ്പീക്കര്‍ അനാവശ്യമായി ഇടപെട്ടതോടെയായിരുന്നു ഇതെന്ന ആരോപണവുമുണ്ട്.
2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60ല്‍ കോണ്‍ഗ്രസ് 28 സീറ്റും ബി.ജെ.പി 21 സീറ്റുമാണ് നേടിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഇതരരെ കൂട്ടുപിടിച്ച് ബി.ജെ.പി ഭരണം നേടുകയായിരുന്നു.
എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാംഗത്വം രാജിവയ്ക്കാതെ ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago