HOME
DETAILS
MAL
ട്രെയിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാക്സ് അയച്ചു
backup
April 20 2017 | 21:04 PM
കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ദുരിതപൂര്‍ണമായ ട്രെയിന്‍ യാത്രക്ക് പരിഹാരമുണ്ടാക്കാന്‍ പരശുറാം എക്സ്പ്രസിന് ശേഷം ഒരു പാസഞ്ചര്‍ ട്രെയിന്‍ കണ്ണൂര്‍-പാലക്കാട് അല്ലെങ്കില്‍ കണ്ണൂര്‍ - ഷൊര്‍ണ്ണൂര്‍ വഴി ഗുരുവായൂരിലേക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന് എം.പി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് ഫാക്സ് സന്ദേശമയച്ചു.
യാത്രക്കാരുടെ നിരന്തരമുള്ള ആവശ്യവും, മാധ്യമ വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് എം.പി റെയില്‍വേ മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരികള്‍ക്കും ഫാക്സ് സന്ദേശമയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."