കോഴിക്കോടിനെ ഐ.ടി ഹബ്ബാക്കാനൊരുങ്ങി മലബാര്‍ ഐ.ടി കോണ്‍ക്ലേവ്
കോഴിക്കോട്: വിവര സാങ്കേതിക മേഖലയില്‍ മലബാറിനെ മുഖ്യകേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ തയാറെടുത്തുകൊണ്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സി.ഐ.ഐ). രാജ്യത്തെ പ്രമുഖ ഐ.ടി കേന്ദ്രങ്ങളിലൊന്നായി കോഴിക്കോടിനെ മാറ്റിയെടുക്കുകയാണ് സി.ഐ.ഐ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഗേറ്റ്വേ ഹോട്ടലില്‍ മലബാര്‍ ഐ.ടി കോണ്‍ക്ലേവ് നടന്നു. ചടങ്ങില്‍ സംസ്ഥാന ഐ.ടി പാര്‍ക്ക്സ് സി.ഇ.ഒ ഹൃഷികേഷ് നായര്‍, ഐ.ബി.പി.എസ് സോഫ്റ്റ്വെയര് എക്സിക്യൂട്ടീവ് ചെയര്‍മാനും സി.ഐ.ഐ മുന്‍ ചെയര്‍മാനുമായ വി.കെ മാത്യൂസ് മുഖ്യാതിഥികളായി.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കളമൊരുക്കുന്നതുള്പ്പെടെ കേരളത്തിലെ സാധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കോഴിക്കോടിനെ സജ്ജമാക്കണമെന്ന് വി.കെ മാത്യൂസ് അഭിപ്രായപ്പെട്ടു. ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ സീപ്ലെയിന്‍ പോലുള്ള പദ്ധതികളിലൂടെ കൂടുതല്‍ ഇന്‍വെസ്റ്റേര്‍സിനെ കോഴിക്കോട്ടേക്ക് ആകര്ഷിപ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തില്‍ ഐ.ടി രംഗത്ത് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ കുറവ് ഉണ്ടെന്നും പരിഹരിക്കാനായി സര്‍ക്കാര്‍ വകുപ്പ് കൂടുതല്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം സുപ്രഭാതത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.തുടര്‍ന്ന് വിവിധ സെഷനുകളിലായി ചര്‍ച്ചകളും സെമിനാറും നടന്നു. പരിപാടിയില്‍ ജി.കൃഷ്ണ കുമാര്‍,കെ.ഇ ഷാനവാസ്, നിത്യാനന്ദ് കമ്മത്,സന്തോഷ് കുറുപ്പ,് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."