സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം ഉദ്ഘാടനം നാളെ
പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 15 ലക്ഷത്തോളം രൂപ മുടക്കിയാണ് സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും പ്രയോജനകരമായ രീതിയില്‍ ബസ്റ്റാന്‍ഡിനോട് ചേര്‍ന്ന് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സൗകര്യമെന്ന് ഗ്രാമപഞ്ചായത്ത് അദികൃതര്‍ പറഞ്ഞു. പഞ്ചായത്ത് ബസ്സ്റ്റാന്റിലും, പഞ്ചായത്ത് ഓഫീസിലും, മറ്റ് സ്ഥാപനങ്ങളിലും വരുന്ന സ്ത്രീകള്‍ക്കും കുട്ടികളുമായെത്തുന്ന അമ്മമാര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താനാവും. 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇന്‍സിനേറ്റര്‍, നാപ്കിന്‍ വെന്റിംഗ് മെഷീന്‍ ഉള്‍പ്പടെയുള്ള ഷീ ടോയ്‌ലറ്റും, കുട്ടികളുമായി എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനായി ഫീഡിംഗ് റും സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.ശനിയാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷനാകും. കൂടുന്ന യോഗത്തില്‍ പി. സി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍. ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ടിഎസ് സ്‌നേഹാധനന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കുംചടങ്ങില്‍ 2017 18 അദ്ധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പഞ്ചായത്ത് പരിധിയിലുള്ള വിദ്യാര്‍ത്ഥികളെയും, മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളേയും ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."