കാത്തിരിപ്പ് കഴിഞ്ഞു; വയനാട് ആഹ്ലാദത്തില്‍
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് ദിവസങ്ങളായി തുടരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരമമായതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദത്തിമിര്‍പ്പില്‍.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേട്ട ശുഭ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് വയനാട്ടുകാര്‍ ശ്രവിച്ചത്. ദിവസങ്ങളായി ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് കാതോര്‍ത്തിരുന്ന പ്രവര്‍ത്തകര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രഖ്യാപനം കേട്ടതോടെ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തി. പ്രഖ്യാപനം വന്ന് മിനുട്ടുകള്‍ക്കകം വയനാടിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആഹ്ലാദ പ്രകടനങ്ങളാണ് നടന്നത്. വൈകിട്ടോടെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
ഇക്കഴിഞ്ഞ 23ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതോടെ സ്വാഗതമോതി പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് പ്രഖ്യാപനം നീണ്ടതോടെ മണ്ഡലത്തിലെ പ്രചാരണംപോലും നിലച്ച മട്ടായിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞിരുന്നു. മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടാംഘട്ട പ്രചാരണം തുടങ്ങിയിട്ടും സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ചുവരെഴുത്തുപോലും നടത്താനാകാത്തതിനെതിരേ പ്രാദേശിക നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്നലെ രാഹുലിന്റെ വരവ് ഉറപ്പിച്ചതോടെ മണ്ഡലത്തില്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിയ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.പി സുനീറിനെ ബഹുദൂരം പിന്നിലാക്കിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.
വിജയത്തിന്റെ കാര്യത്തില്‍ തെല്ലുപോലും സംശയമില്ലാത്ത മണ്ഡലത്തില്‍ ഭൂരിപക്ഷം എത്രയാകുമെന്ന കണക്കുകൂട്ടലുകള്‍ മാത്രമാണ് യു.ഡി.എഫ് ക്യാംപില്‍ നടക്കുന്നത്.
മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ പറയുന്നത്. 2009ല്‍ എം.ഐ ഷാനവാസിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 2014ല്‍ ഇത് കുത്തനെ കുറഞ്ഞ് 20,870 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."