ബിസോണ്‍ സ്റ്റേജിതര മത്സരങ്ങള്‍ സമാപിച്ചു: ഫാറൂഖ് കോളജ് മുന്നില്‍
വടകര: ബിസോണ്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് വടകര എം.ഇ.എസ് കോളജില്‍ സമാപനം.
രണ്ട് ദിവസങ്ങളായി നടന്ന മത്സരങ്ങള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പതിനഞ്ചോളം മത്സര ഫലങ്ങള്‍ അറിവായപ്പോള്‍ ഫാറുഖ് കോളജ്, ദേവഗിരി കോളജ് മുന്നേറുകയാണ്. ഇതുവരെ ഫലമറിഞ്ഞതില്‍ ഫാറൂഖ് കോളജ് 50 പോയന്റുകള്‍ നേടി. രണ്ടാം സ്ഥാനത്തുള്ള ദേവഗിരിക്ക് 37 പോയന്റുകളാണുള്ളത്. ഗുരുവായൂരപ്പന് കോളജ് 11 ഉം പ്രോവിഡന്‍സ് 9 ഉം പോയന്റ് നേടി. സ്റ്റേജിന മത്സരങ്ങള്‍ക്ക് ഇന്ന് വടകര എം.യു.എം ഹൈസ്കൂളിലും അനുബന്ധ വേദികളിലും തുടക്കമാകും.
മത്സര ഫലങ്ങള്‍: പൂക്കളം-1. ദേവഗിരി കോളജ്, 2.ഫറൂഖ് കോളജ്, 3.ഗുരുവായൂരപ്പന് കോളജ്. പ്രസംഗം ഇംഗ്ലീഷ്- 1. ദിനു കെ,ഫറൂഖ് കോളജ്, 2. മരിയ, ദേവഗിരി കോളജ്,3. ദ്രുവി സിഷാ, പ്രോവിഡന്‍സ് കോളജ്. 3. ദില്‍റുബ കുന്ദമംഗലം ഗവ. ആര്‍ട്സ് കോളജ്. പ്രസംഗം അറബിക്ക്- 1. താജുദ്ദീന് ഫാറൂഖ് കോളജ്, 2. സമഹ് കെ. ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, 3. ഇബ്രാഹീം ഖലീല്‍ ഗവ. ലോ കോളജ്. പ്രസംഗം സംസ്കൃതം- 1. ശരണ്യ വേണുഗോപാല്‍ ഗവ.എന്‍ജിനീയറിങ് കോളജ് കോഴിക്കോട്, 2. അമല്‍ പ്രകാശ് ഫാറൂഖ് കോളജ്, 3. വിവേക് കെ.എന്‍ ഗുരുവായൂരപ്പന്. അക്ഷര ശ്ലോകം-1. ഗോപിക ഗുരുവായൂരപ്പന് കോളജ്, 2. കാവ്യ മദര്‍തെരേസ കോളജ്, 3. അശ്വതി ജയരാജ്, എസ്.എന്‍ കോളജ്, 3. കാവ്യ സി.ജി ദേവഗിരി കോളജ്. കാവ്യകേളി-1. കാവ്യ പി.ജി ദേവഗരി കോളജ്, 2. അഹ്സന കെ ദേവഗിരി കോളജ്, 3. ദിനു കെ ഫാറൂഖ് കോളജ്. പ്രസംഗം മലയാളം- 1. മുഹമ്മദ് സാദിഖ് എം.പി ഫാറൂക്ക് കോളജ്, 2. ജയ സ്നേഹ മലബാര്‍ ക്രിസ്ത്യന്‍ കോളജ്, 3. മുഹമ്മദ് തസ്നീം ജെ.ഡി.ടി കോളജ്, 3. ശാക്കിറ കെ.ടി ഗവ. ലോ കോളജ്, പ്രസംഗം തമിഴ് - 1. നൗഷിത എസ് ഫാറൂഖ് കോളജ്, 2. ശ്രീബ എം ഗുരുവായൂരപ്പന്, 3. അയന പി.കെ ദേവഗിരി കോളജ്.സ്പോട്ട് ഫോട്ടോ-1. ആദര്‍ശ് വിജയന് ആര്.എസ്.എം. എസ്.എന്‍.ഡി.പി കൊയിലാണ്ടി, 2. അബ്ദുള്ള റാഷിദ് എം.എം.എ.എം.ഒ കോളജ്, 3. ജുനൈദ് കെ ഫാറൂഖ് കോളജ്, ക്വിസ്സ്- 1. ഫാറൂഖ് കോളേജ്, 2. ദേവഗിരി കോളജ്, 3. എസ് എന്‍ കോളജ് വടകര, വാട്ടര്‍ കളര്‍- 1. ശീതള്‍ ജെ.എസ്.ദേവഗിരി, 2.അഭിരാമി പ്രേം പ്രൊവിഡന്‍സ് 3.നിഷാല്‍ സി.കെ.ജി പേരാമ്പ്ര. കഥാരചന തമിഴ് 1. മിയ പ്രൊവിഡന്‍സ് വുമണ്‍സ്, 2.മോണിക്ക എ സെന്റ് സേവിയേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. 3 മരിയ മാത്യു ദേവഗിരി, 3.അയന പി.കെ ദേവഗിരി. കവിത രചന സംസ്കൃതം-1.അമല്‍ പ്രകാശ് കെ ഫാറൂഖ്, 2.സുജ പി ഗവ അര്‍ട്സ് കോളജ് മീഞ്ചന്ത, 3.അഞ്ജലി സി.പി ദേവഗിരി. കൊളാഷ്-1. കൃഷ്ണ പ്രിയ എം.എച്ച് ഇ.എസ് 2.ഷഹീര്‍ പി.പി ക്യൂടെക്ക്, 3.തേജിന് വിഷ്ണു ഗവ. നാദാപുരം. ഉപന്യാസം ഉര്‍ദു- 1.ഇബ്രാഹിം ഖലീല്‍ ഗവ. ലോ കോളജ്, 2.ഫിദ കെ.സി ഫാറൂഖ്, 3.ഫാത്തിമ നൗറിന് ഫാറൂഖ്, പ്രസംഗം ഹിന്ദി-1.റൈഷാ റഷീദ് പി ഗവ.ആര്‍ട്സ് ആന്‍സ് കോളജ്, 2.രഞ്ജിത് കുമാര്‍ ശര്‍മ പി.കെ ആര്‍ട്സ് സയന്‍സ് കോളജ്, 2.ദ്രുവി സീ ഷാ പ്രൊവിഡന്‍സ്, 3.ആഗ്നേഷ് കുര്യന് ഹോളി ക്രോസ് കോളജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."