പന്ത്രണ്ടര കിലോ ഭാരമുള്ള മാംസപിണ്ഡം വീട്ടമ്മയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തു
ആര്‍പ്പൂക്കര : .കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറി യൂനിറ്റ് നാലില്‍ നടത്തിയ ഈ ശസ്ത്രക്രീയ കേരളത്തിന്റെ തന്നെ ഏറ്റവും വലിയ മുഴനീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ്. കിടങ്ങറ സ്വദേശിനി മിനി (42)യുടെ വയറ്റില്‍ നിന്നാണ് പന്ത്രണ്ടര കിലോ ഭാരമുള്ള മുഴ നീക്കംചെയ്തത്.ഒന്നര വര്‍ഷമായി വയറുവേദനയായി ചികിത്സയിലായിരുന്നു.
ചില സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും കുറവുണ്ടായില്ല. തുടര്‍ന്ന് ആയുര്‍വേദ ചികിത്സ നടത്തി. വയറിനുള്ളില്‍ കൊഴുപ്പാണെന്നും അത് ഒരുക്കിക്കളയാമെന്നുമുള്ള ധാരണയില്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഒന്നര മാസം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ യൂണിറ്റ് നാലിലെ ഡോ.ആര്.പി.രഞ്ചിനെ കാണുന്നത്.തുടര്‍ന്ന് യൂനിറ്റ് ചീഫ് ഡോ.എസ്.സുനില്‍ മായി ചര്‍ച്ച നടത്തിയ ശേഷം വിദഗ്ധ പരിശോധന നടത്തി.അപ്പോഴാണ് ഒരു പ്രത്യേത തരത്തിലുള്ളതും അപൂര്‍വ്വമായി കാണപ്പെടുന്നതുമായ 'ലൈപ്പോ ഡാര്‍ക്കോ ' എന്ന രോഗമാണെന്ന് കണ്ടെത്തിയത്. പ്രധാന രക്തക്കുഴലുകളില്‍ പിടിച്ചിരുന്ന മാംസപിണ്ഡത്തെ ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രീയയിലുടെ നീക്കം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ പോയ ശേഷം രണ്ടു തവണ ഇപ്പോള്‍ തുടര്‍ ചികിത്സക്കായി ഒ.പി വിഭാഗത്തില്‍ എത്തുകയുണ്ടായി. ഇവരുടെ വയറ്റിനുള്ളില്‍ വെറും എട്ടു ശതമാനം അര്‍ബുദം മാത്രമേ ഉള്ളൂവെന്നും അത് റേഡിയേഷനിലൂടെ പൂര്‍ണ്ണമായി മാറ്റുവാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.. ജനറല്‍ സര്‍ജറി യൂനിറ്റ് ചീഫ്. ഡോ.എസ്.സുനില്‍, ഡോ.ആര്.പി.രഞ്ചിന്,ഡോ.അരുണ്‍ ശ്രീനിവാസ്, ഡോ. ഡെഞ്ചു ഫോം, അനസ്തേഷ്യ വിഭാഗത്തിലെ, ഡോ.മുരളി കൃഷണ, ഡോ.തോമസ്, ഡോ.പത്മ., എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."