HOME
DETAILS
MAL
മലയാള പത്രങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു
backup
April 20 2017 | 21:04 PM
ഗൂഡല്ലൂര്‍: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ വായനശാലകളില്‍ മലയാള പത്രങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു. കഴിഞ്ഞ 15 മുതല്‍ വിലക്ക് പിന്‍വലിച്ചതായാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ഏപ്രില്‍ ഒന്നു മുതലാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിന്ന് മലയാള മീഡിയം എടുത്തുകളഞ്ഞതിന്റെ പിറകെയായിരുന്നു സര്‍ക്കാര്‍ നടപടി. കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ നീലഗിരിയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകള്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണ്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ തമിഴ് മീഡിയം സ്കൂളുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ വിലക്കുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."