HOME
DETAILS
MAL
സി.പി.എം അക്രമം അവസാനിപ്പിക്കണം: യു.ഡി.എഫ്
backup
July 15 2016 | 01:07 AM
തൊടുപുഴ: യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗണേശനേയും ഭാര്യ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മെമ്പര്‍ വനിതയേയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യു.ഡി.എഫ് ജില്ല ചെയര്മാന് അഡ്വ. എസ് അശോകനും, കണ്‍വീനര്‍ അഡ്വ. അലക്സ് കോഴിമലയും പ്രതിഷേധിച്ചു.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടി എടുക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി കിട്ടിയ സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ അക്രമം അഴിച്ചുവിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടകുമെന്നും സി.പി.എം അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും യു.ഡി.എഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."