അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കൊച്ചി: അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി.ഐ അനന്ത്ലാല് നെയാണ് മാറ്റിയത്. കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ടി സുരേഷ് കുമാറിനാണ് അന്വേഷചുമതല നല്‍കിയിരിക്കുന്നത്.
കോളജില്‍ പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ നേതാവും മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയുമായ അഭിമന്യു കുത്തേറ്റ് മരിക്കുന്നത്.
കൊല നടത്തിയ ആളെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം പൊലിസ് പറഞ്ഞിരുന്നു. കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ രാവിലെ ആറു പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇതുവരെ 130ഓളം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ഇവരെ വിവിധ കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."