സ്വയംതൊഴില്‍; സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന മകനെമകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന്സ്ത്രീ ആയ രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായമായി 35,000 രൂപ നല്കുന്ന സ്വാശ്രയ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
70 ശതമാനത്തിലധികം വൈകല്യമുള്ള മക്കളുടെ വിധവകള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരിന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീ ആയ രക്ഷാകര്‍ത്താവിന് ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."