മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍; യുവാവ് അറസ്റ്റില്‍
തൊടുപുഴ : മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്മംകല്ല് കൊമ്പനാപ്പറമ്പില്‍ നസീഫിനെ(22)യാണ് തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ചുറ്റുപാടുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള പെണ്‍കുട്ടികളെയായിരുന്നു ഇയാള്‍ വലവീശിയിരുന്നത്. പ്രണയം നടിച്ച് ഇവരെ പാട്ടിലാക്കിയതിന് ശേഷം സൂത്രത്തില്‍ ചിത്രങ്ങള്‍ കൈക്കലാക്കും.
ഇത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടും. കിട്ടുന്ന രൂപ കൊണ്ട് പ്രതി ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. കുമ്പംകല്ലിലുള്ള ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിലകൂടിയ മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പൊലിസിന് ലഭിച്ചു.
കേസെടുത്തതറിഞ്ഞ് ഇയാള്‍ കോടതയില്‍ ഹാജരാകാന്‍ ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് നേരിട്ട് സി.ഐ.യുടെ മുന്പില് കീഴടങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സി.ഐ ഷാജു ജോസ്, അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബെന്നി, തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."