പി.ടി.എം സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കൊടിയത്തൂര്‍: മലയോര മേഖലയില്‍ മികവാര്‍ന്ന മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
'പി.ടി.എം വിഷന്‍-2020 ' എന്ന പേരില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡസ്റ്റ് ഫ്രീ ക്ലാസ് റൂം, ഡിജിറ്റലൈസ്ഡ് ക്ലാസ് റൂം, വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനശാല, വിവിധ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനായി മെറിറ്റ് സെന്റര്‍, കായിക ഭാവിക്കായി സ്‌പോര്‍ട്‌സ് അക്കാദമി, കംപ്യൂട്ടറൈസ്ഡ് ലൈബ്രറി, ഭാഷാ രംഗത്ത് മുന്നേറാന്‍ ലാംഗ്വേജ് ലാബ്, എജ്യു തിയറ്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഔട്ട് ഡോര്‍ ക്ലാസ് റൂം എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. കൂടിയാലോചനാ യോഗം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി.എ അസീസ് അധ്യക്ഷനായി. പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം ഒടുങ്ങാട്ട് അബ്ദുറഹ്മാന്‍ ഹെഡ്മാസ്റ്റര്‍ പി.ജെ കുര്യന് നല്‍കി നിര്‍വഹിച്ചു. കെ.പി അബദുറഹിമാന്‍, കെ.പി ചന്ദ്രന്‍, എം.എ അബ്ദുറഹിമാന്‍, കെ.വി അബ്ദുസലാം മാസ്റ്റര്‍, അഡ്വ. കൃഷ്ണകുമാര്‍, ബാബു മൂലയില്‍, സി.പി മുഹമ്മദ്, സി.പി സൈഫുദ്ദീന്‍, സലീം കൊളായി, നാസര്‍ കാരങ്ങാടന്‍, സി.പി അബ്ബാസ്, പി.കെ ഖമറുദ്ദീന്‍, ജി. സുധീര്‍, ഇ.കെ മൊയ്തീന്‍, അഹമ്മദ് അരയങ്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."