ഈ വർഷം ഹജ്ജ് നടക്കുമെന്ന് സഊദി, വിദേശങ്ങളിൽ നിന്ന് ഹാജിമാർ ഉണ്ടാവില്ല
റിയാദ്: ഈ വർഷവും ഹജ്ജ് കർമ്മം നടക്കുമെന്ന് സഊദി അധികൃതർ അറിയിച്ചു. കുറച്ച് ആളുകൾക്ക് മാത്രം അനുമതി നൽകി ഹജ്ജ് കർമം നടത്താനാണ് സഊദി തീരുമാനം. എന്നാൽ, സഊദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായവർക്ക് മാത്രമായിരിക്കും അവസരം നൽകുക.
ستقام شعيرة الحج هذا العام بأعداد محدودة من جنسيات مختلقة من داخل المملكة العربية السعودية مع اجراءات احترازية دقيقة حفاظًا على امن وسلامة حجاج بيت الله الحرام، حمانا الله واياكم من هذه الجائحة وتقبل من الحجيج حجهم #حج_٢٠٢٠ pic.twitter.com/vmsBQtmCGF
— وزارة الحج والعمرة (@HajMinistry) June 22, 2020
വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സഊദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ് മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപന കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മറ്റു വ്യവസ്ഥകള്‍ പാലിച്ചുമായിരിക്കും ഹജ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."