ആരോഗ്യമേഖല ലോകരാജ്യങ്ങള്‍ക്ക് മാതൃക: മന്ത്രി
പത്തനാപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. തൊഴിലാളികളൂടെ ആരോഗ്യപരിരക്ഷയും, ക്ഷേമപദ്ധതികളും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് നിര്‍മിച്ച ഇ.എസ്.ഐ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇ.എസ്. ഐയുടെ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കും.
ഇ.എസ്.ഐയും സംസ്ഥാന സര്‍ക്കാര്‍ സര്‍വിസും ഒരുമയോടെ പ്രവര്‍ത്തിച്ച് ആരോഗ്യമേഖല കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷനായി. താന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്ന കാലത്താണ് ഇ.എസ്.ഐ ഡിസ്പെന്‍സറിയ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇ.എസ്.ഐ കോര്പറേഷന് മെംബര്‍ വി. രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പഞ്ചായത്ത് പ്രസിഡന്റ് സി. വിജയന്, വാര്‍ഡ് മെംബര്‍ മാജിദ .എം, ഇന്‍ഷുറന്‍സ് മെസിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോക്ടര്‍ അജിതാ നായര്‍, ഇ.എസ്.ഐ സബ്റിജിയനല് ഇന്‍ചാര്‍ജ് കെ.പി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."