യു.ജി.സി പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ അധ്യാപകരുടെ രാജ്ഭവന്‍ മാര്‍ച്ച്
തിരുവനന്തപുരം : യുജിസി പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കോളജ് ആധ്യാപകര്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, എഫ്. യു .ടി. എ, സി .യു .ഇ. ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആര്‍ .എസ്. എസ് പ്രചരിപ്പിക്കുന്ന വര്‍ഗ്ഗീയ അജണ്ടകള്‍ ചരിത്രമാക്കി മാറ്റുന്നതിനും അത് വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
യു.ജി.സിക്കു പകരം ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷനെ നിയമിക്കുന്നതോടെ ഡല്‍ഹിയില്‍ മുഴുവന്‍ കാര്യങ്ങളും തീരുമാനിക്കുന്ന അവസ്ഥ വരും. ഇത് അക്കാദമിക് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹരിലാല്‍, ഡോ പി എന്‍ ഹരികുമാര്‍, ഡോ കെ കെ ദാമോദരന്‍, ബിജു, സുന്ദര്‍, രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."