കെ. കരുണാകരന്‍ നവകേരള സൃഷ്ടിക്ക് കരുത്തു പകര്‍ന്ന നേതാവ്: കെ. മുരളീധരന്‍
തിരുവനന്തപുരം: നവകേരള സൃഷ്ടിക്ക് കരുത്തു പകര്‍ന്ന ധിഷണാശാലിയായ നേതാവായിരുന്നു കെ. കരുണാകരനെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. വട്ടിയൂര്‍ക്കാവ് രാഷ്ട്രീയ മാറ്റങ്ങളുടെ ഗതിയും വേഗതയും നിര്‍ണയിച്ച നേതാവാണ് അദ്ദേഹം.
കെ. കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷികവും കെ. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. എതിര്‍ത്തവരെ പോലും കരുത്തു കൊണ്ട് വിസ്മയിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും തന്റേടത്തോടെ അവ നടപ്പിലാക്കുവാനുമുള്ള ധൈര്യം അദ്ദേഹം എപ്പോഴും കാട്ടിയിരുന്നു. തിരുവനന്തപുരത്ത് ചിത്രാജ്ഞലി സ്റ്റുഡിയോ സ്ഥാപിച്ച് മലയാള സിനിമയെ കോടമ്പാക്കത്തുനിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു.
ദക്ഷിണവ്യോമസേന കമാന്‍ഡന്റ്, നെടുമ്പാശേരി വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു. സൊസൈറ്റി ചെയര്‍മാന്‍ വെള്ളെക്കടവ് വേണുകുമാര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ മുഖ്യ പ്രഭാഷണം നടത്തി.
ശാസ്തമംഗലം മോഹനന്‍, ആര്‍. രാജന്‍ കുരുക്കള്‍, എസ്.നാരായണപിള്ള, ആര്‍.കെ സതീഷ് ചന്ദ്രന്‍, നെട്ടയം വി. ഷിബുകുമാര്‍, ആര്‍. മനോജ് കുമാര്‍, കാച്ചാണി വിന്‍സന്റ്, എം. കൃഷ്ണകുമാര്‍, കെ. സജി സംസാരിച്ചു. ഗുരുപൂജയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് രാമചന്ദ്രന്‍ നായര്‍, പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ടി. ഗണേശന്‍ പിള്ള, സരോജിനി ഭാസ്‌കര്‍, ഇന്ദിരാലയം ഹരി മാസ്റ്റര്‍, ഏലിയാമ്മാ കുര്യന്‍, സുധര്‍മ്മ, ഗംഗാധരന്‍, അഹമ്മദ് കണ്ണ് എന്നിവരെ ആദരിച്ചു. ചികിത്സാ സഹായവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."