'അഫ്ഗാനില്‍ സ്വാധീനത്തിനായി പാകിസ്താന്‍ താലിബാനെ ഉപയോഗിക്കുന്നു'
കാബൂള്‍: പാകിസ്താനെതിരേ ഗുരുതര ആരോപണങ്ങളുമായി അഫ്ഗാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവനുമായ അമ്രുല്ല സ്വാലിഹ്. ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.എസുമായി ഖത്തറില്‍ നടന്ന ചര്‍ച്ചയ്ക്കായി താലിബാന്‍ നേതാക്കള്‍ യാത്രതിരിച്ചത് കറാച്ചിയില്‍ നിന്നോ ഇസ്‌ലാമാബാദില്‍ നിന്നോ ആണ്. ചില സമയങ്ങളില്‍ താലിബാന്‍ നേതാക്കള്‍ക്ക് യാത്ര ചെയ്യാനുള്ള വിമാനങ്ങള്‍ ഒരുക്കുന്നത് പാകിസ്താന്‍ വ്യോമയാന മന്ത്രാലയമാണ്.
താലിബാന്‍ ശൂറാ കൗണ്‍സിലായ ക്വയ്റ്റ ശൂറയിലെ അംഗങ്ങള്‍ പാകിസ്താനിലെ വിവിധ നഗരങ്ങളിലുള്ളവരാണ്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ വിഷം പരത്തുന്ന ആയുധമാണ് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ചൈന അദ്ദേഹത്തെ ഭീകരവാദിയായിട്ടോ അല്ലാതെയാ വിലയിരുത്തട്ടെ. മസൂദ് അസ്ഹര്‍ ഭീകരനാണ്.
ഇന്ത്യയിലോ അഫ്ഗാനിസ്താനിലോ ആക്രമണം നടത്താനായാണ് ഐ.എസ്.ഐ ഭീകരവാദത്തെ ഉപകരണമാക്കുന്നത്. ആക്രമണത്തിനുശേഷം അവര്‍ തങ്ങളുടെ പങ്കാളിത്തം നിഷേധിച്ച് രംഗത്തെത്തും. പാകിസ്താന്റെ നിലനില്‍പിനായുള്ള മാര്‍ഗമായിട്ടാണ് ആക്രമണത്തെ ഉപയോഗപ്പെടുത്തുന്നതെന്ന കാര്യം ശ്രദ്ധിക്കപ്പെടുന്നില്ല. രാജ്യത്തിന് പുറത്തുള്ള ഏത് ഭീകരവാദത്തിന് പിന്നിലും ഐ.എസ്.ഐയുടെ കരങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."