HOME
DETAILS

അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
June 23 2020 | 03:06 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

മംഗളൂരു: കങ്കനാടിയിലെ ഇറച്ചി വില്‍പ്പന മാര്‍ക്കറ്റിലേക്ക് ബീഫ് കൊണ്ടു പോകുകയായിരുന്ന യുവാവിനെ ഗോമാംസം കടത്തുകയാണെന്ന് ആരോപിച്ച് ആക്രമിച്ച സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
മംഗളൂരു സൂറത്കലിലെ ഹൊസബെട്ടു സ്വദേശി ദീക്ഷിത് കുമാര്‍ (19), കുച്ചിഗുദ്ദെ രാജു പൂജാരി (19), അത്താവര്‍ സന്തോഷ് കുമാര്‍ (31), ബാലചന്ദ്ര (28), ഉള്ളാള്‍ സ്വദേശി രക്ഷിത് (22) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുദ്രോളി സ്വദേശിയായ റാഷിദ് (57) ആണ് ആക്രമണത്തിന് ഇരയായത്.
കങ്കനാടിയിലെ ഇറച്ചി മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന നടത്തുന്ന സക്കീര്‍ എന്നയാളുടെ കടയിലേക്ക് തന്റെ ഓട്ടോയില്‍ രണ്ടു കിന്റല്‍ ബീഫുമായി പോകുകയായിരുന്നു റാഷിദ്. ഒട്ടോയെ പിന്തുടര്‍ന്ന് കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയിലായി എത്തിയ സംഘം മംഗളൂരുവിലെ ഫല്‍നിയറിനടുത്തുവച്ച് ഓട്ടോ തടയുകയും റാഷിദിനെ മര്‍ദിക്കുകയുമായിരുന്നു.
നിയമാനുസൃതമായാണ് കുദ്രോളിയിലെ മാര്‍ക്കറ്റില്‍നിന്നു റാഷിദ് ബീഫുമായി കങ്കനാടിയിലേക്കു പോയിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മാംസത്തില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ച അക്രമിസംഘം വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago