HOME
DETAILS

കാര്യക്ഷമമായ പ്രവര്‍ത്തനം വിമാനക്കമ്പനികളുടെ ഉത്തരവാദിത്തം: വ്യോമയാന മന്ത്രി

  
backup
March 31 2019 | 22:03 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

 

ന്യൂഡല്‍ഹി: കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രകടനവും വിമാനകമ്പനികളുടെ വ്യക്തിഗത ഉത്തരവാദിത്തങ്ങളാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു.
ജെറ്റ് എയര്‍വെയ്‌സ് വിമാനക്കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച കാര്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമാനങ്ങളുടെ ദൈനംദിന സര്‍വിസുകളില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വ്യോമയാന മേഖലയില്‍ വലിയ മത്സരങ്ങളാണ് നടക്കുന്നത്. വിമാനങ്ങളുടെ സര്‍വിസുമായി ബന്ധപ്പെട്ടുള്ള ചെലവുകളുടെ വര്‍ധനവ്, പൈലറ്റുമാരുടെ കുറവ്, ആഭ്യന്തര സര്‍വിസുകളുടെ തടസപ്പെടലുകളെല്ലാം നേരിടേണ്ടതുണ്ട്. എന്നാല്‍ വിമാന സര്‍വിസുകളുമായി ബന്ധപ്പെട്ട് ഈ മേഖലയെ സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ചെലവുകളുടെ വര്‍ധനവ് കാരണം അനുകുലമായ ചില നടപടികള്‍ ഇവര്‍ക്കായി നല്‍കുന്നുണ്ട്. വിമാന ഇന്ധനത്തിന് വരുന്ന സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി 11 മുതല്‍ 14 ശതമാനം വരെ കുറവ് വരുത്തുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നല്‍കുന്നുണ്ടെന്നും വ്യോമയാന മന്ത്രി പറഞ്ഞു.


ഓരോ വിമാനക്കമ്പനികള്‍ക്കും അവരുടേതായ ബിസിനസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. കാര്യക്ഷമമായ രീതിയില്‍ സര്‍വിസ് നടത്തല്‍, സാമ്പത്തിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ ഓരോ കമ്പനികളുടെയും വ്യക്തിഗത ഉത്തരവാദിത്തങ്ങളാണ്. ഇക്കാര്യത്തില്‍ നിക്ഷേപ പങ്കാളികള്‍ക്കും മാറി നില്‍ക്കാനാകില്ലെന്നും സുരേഷ് പ്രഭു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago