HOME
DETAILS

സമ്മതിച്ച് ചൈന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു

  
backup
June 23 2020 | 03:06 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d

 


ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടത് തുറന്നു സമ്മതിച്ച് ചൈന.
ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യക്ക് വീണ്ടും ആക്രമണം നടത്താന്‍ സമ്മര്‍ദമുണ്ടാവാതിരിക്കാനാണെന്നാണ് ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് പത്രം പറയുന്നത്.
വീണ്ടുമൊരു സംഘര്‍ഷം ചൈന ആഗ്രഹിക്കുന്നില്ല. പുറത്തുവിടുന്ന മരണസംഖ്യ 20ല്‍ കുറവായാല്‍ ഇന്ത്യക്ക് വീണ്ടും ആക്രമണത്തിന് സമ്മര്‍ദമുണ്ടാകും. ഇന്ത്യയെക്കാള്‍ കൂടുതല്‍ സൈനികരെ ചൈനക്ക് നഷ്ടപ്പെട്ടെന്നു കാണിച്ച് തീവ്രദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പത്രം ആരോപിച്ചു.
അതിനിടെ ജൂണ്‍ 15നു നടന്ന സംഘര്‍ഷത്തില്‍ ഒരു ചൈനീസ് കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടെന്ന് ചൈനീസ് സേന സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഗാല്‍വാനില്‍ നടന്ന സൈനികതല ചര്‍ച്ചക്കിടെയാണ് ഇക്കാര്യം അവര്‍ സമ്മതിച്ചത്. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ തങ്ങളുടെ ഭാഗത്ത് ആള്‍നാശമുണ്ടായത് ചൈന സമ്മതിക്കുന്നത്. കേണലുള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ സേന സമ്മതിച്ചിരുന്നു. 45 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി സേനാവൃത്തങ്ങള്‍ പറഞ്ഞിരുന്നു. 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ വിഭാഗവും വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ ഭാഗത്ത് 76 സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ പരുക്ക് ഭേദമായി ആഴ്ചകള്‍ക്കകം ജോലിയില്‍ പ്രവേശിക്കുമെന്നാണ് സൈന്യം പറയുന്നത്. ചൈന പിടികൂടിയ 10 ഇന്ത്യന്‍ സൈനികരെ ഇരുഭാഗത്തെയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മിലെ ചര്‍ച്ചയ്ക്കു ശേഷം വിട്ടയച്ചിരുന്നു.
അതേസമയം, യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യാ-ചൈന സൈനിക ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ച വീണ്ടും തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago