HOME
DETAILS
MAL
പെന്‍ഷനേഴ്സ് യൂനിയന്‍ മാര്‍ച്ച്
backup
April 20 2017 | 22:04 PM
നാദാപുരം: നോട്ടു ക്ഷാമം മൂലം പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും കല്ലാച്ചി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി.
തൂണേരി ബ്ലോക്ക് പ്രസിഡന്റ് എം.പി സഹദേവന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി മെംബര്‍ വി. രാജന് മാസ്റ്റര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.കെ ദാമു, എം.കെ ഗോപാലകൃഷ്ണന്, പി. കരുണാകര കുറുപ്പ്, എം.കെ ഗോപാലകൃഷ്ണന്, ഇ. ബാലന്, കെ. ചന്തു, എടത്തില്‍ ദാമോദരന്‍, കെ. ഹേമചന്ദ്രന് സംസാരിച്ചു. എന്‍. ഭാസ്കര കുറുപ്പ്, പി. അമ്മദ്, കെ. രാജന്, പി.വി വിജയകുമാര്‍, കെ.കെ ചാത്തു, ടി. മീനാക്ഷി, വി. രാജലക്ഷ്മി, ടി.കെ രാഘവന്, എം. വത്സന് എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."