വിജയാ ബാങ്ക്, ദേന ബാങ്ക് ശാഖകള്‍ ഇന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ ഭാഗം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളായ വിജയാ ബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചു. ഈ രണ്ട് ബാങ്കുകളിലെയും ഇടപാടുകാര്‍ക്ക് ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്താമെന്ന് ആര്‍.ബി.ഐ അറിയിച്ചു.
വിജയാ ബാങ്കിന്റെയും ദേന ബാങ്കിന്റെയും എല്ലാ ശാഖകളും ഇന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ ഭാഗമായി മാറും.
വിജയാ ബാങ്കിന്റെ 1000 രൂപ മൂല്യമുള്ള 402 ഓഹരികളും ദേനാ ബാങ്കിന്റെ 1000 രൂപ മുല്യമുള്ള 110 ഓഹരികളും ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കും.
ഇരുബാങ്കുകളും ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലയനത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറും. അഞ്ച് അനുബന്ധ ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറിയിട്ടുണ്ട്. രണ്ടാമത്തെ നിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യത്തിലൂടെ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി എച്ച്.ഡി.എഫ്.സിയും മാറി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജയാ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."