HOME
DETAILS

ശമ്പളമില്ല; ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ നടത്താനിരുന്ന സമരം മാറ്റി

  
backup
March 31 2019 | 22:03 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

 

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം അലങ്കോലമായ ജെറ്റ് എയര്‍യ്‌സില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ നടത്താനിരുന്ന സമരം ഈ മാസം 15ലേക്ക് മാറ്റി. ഇന്നു മുതല്‍ സമരം നടത്താനായിരുന്നു തീരുമാനം.


എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യം വായ്പ നല്‍കാമെന്ന് അറിയിച്ചിരുന്നു. ഈ തുക ലഭിച്ചാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള ജീവനക്കാരുടെ ശമ്പളം നല്‍കാമെന്നും പിന്നീട് ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള ശമ്പളത്തിന്റെ കാര്യത്തിലും അനുകൂല നടപടി സ്വീകരിക്കാമെന്നും ജെറ്റ് മാനേജ്‌മെന്റ് അറിയിച്ച സാഹചര്യത്തിലാണ് സമരം മാറ്റിവച്ചത്. പൈലറ്റുമാരുടെ സംഘടനയായ നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ്(എന്‍.എ.ജി) അംഗങ്ങളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന സമരം 15ലേക്ക് മാറ്റിയത്.
എന്‍.എ.ജിയില്‍ അംഗങ്ങളായ 1600 പേരില്‍ 1,100 പേരും സമരത്തെ അനുകൂലിക്കുകയായിരുന്നു. മുടങ്ങിയ ശമ്പളം നല്‍കാതെ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ മാനേജ്‌മെന്റിനെയും സംഘടനാ നേതൃത്വത്തെയും അറിയിച്ചിരുന്നു. മുടങ്ങിയ ശമ്പളത്തിന് പുറമെ അടുത്ത മാസങ്ങളിലെ ശമ്പളത്തിന്റെ കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കണമെന്നും ജെറ്റ് മാനേജ്‌മെന്റിനോട് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, സീനിയര്‍ മാനേജ്‌മെന്റ് സ്റ്റാഫ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ശമ്പളം തടസപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണത്താലാണ് പ്രതിസന്ധി നേരിട്ടതെന്നും ഉടന്‍തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും ജെറ്റ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വിനയ് ദുബേ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago