കൊവിഡ്: ഗള്‍ഫില്‍ നഴ്സ് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സഊദിയില്‍ നഴ്സ് ഉള്‍പ്പടെ രണ്ട് പേരും ഒമാനില്‍ ഒരാളും മരിച്ചു. കോതമംഗലം, പത്തനാപുരം, തൃപ്രയാര്‍ സ്വദേശികളാണ് മരിച്ചത്.
കോതമംഗലം കീരംപാറ സ്വദേശി തെക്കേക്കുടി വീട്ടില്‍ ബിജി ജോസ് (52 )അല്‍ ഹസ്സ കിംഗ് ഫഹദ് ആശുപത്രിയിലാണ് മരിച്ചത്. 25 വര്‍ഷമായി അല്‍ ഹസയില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ജോസ് (അല്‍ ഹസ). ഒരു മകനും ഒരു മകളും ഉണ്ട് .
കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന് ആചാരി (63) ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂനിറ്റ് അംഗമായിരുന്നു. രാധാമണിയാണ് ഭാര്യ. സുനില്‍, ഷിനി എന്നിവര്‍ മക്കളാണ്. മരുമകന്: അഭിലാഷ്. തൃപ്രയാര്‍ വലപ്പാട് മനയില്‍ ചെറിയ പുരയില്‍ അദീബ്(60) ആണ് ഒമാനില്‍ മരിച്ചത്. ഒരാഴ്ചയായി മസ്കത്തിലെ എന്‍.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗള്‍ഫാര്‍ പ്ലാന്റ് ഡിപാര്‍ട്ട്മെന്റില്‍ സീനിയര്‍ മാനേജറായിരുന്നു.35 വര്‍ഷമായി ഒമാനിലുണ്ട്.വലപ്പാട് ചന്തപ്പടി സ്വദേശിയായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി ബംഗളൂരുവിനടുത്ത തുംകൂരിലാണ് താമസം. ഭാര്യയും മകനും മകളും ഒമാനിലുണ്ട്. ഇവരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."