കോണ്‍ഗ്രസ് കരുണാകരനെ പോലുള്ളവരുടെ നേതൃത്വം ആഗ്രഹിക്കുന്നു: രാജ്മോഹന്‍ ഉണ്ണിത്താന്
കൊല്ലം: നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും ചടുലമായ തീരുമാനങ്ങളും കൊണ്ട് കെ. കരുണാകരന് മറ്റുള്ള ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കെ. കരുണാകരന് ജന്മശതാബ്ദി ആഘോഷം ഡി.സി.സി ഓഫഇസില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ നാളുകള്‍ വിധിക്കപ്പെട്ടെന്നു പറഞ്ഞ 1967ലെ കാലഘട്ടത്തില്‍ നിന്നു പാര്‍ട്ടിയെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തി ഭരണത്തിലെത്തിച്ച കെ. കരുണാകരന്റെ നേതൃപാടവം അനുകരണീയമാണ്. വര്‍ത്തമാനകാല കോണ്‍ഗ്രസ് രാഷ്ട്രീയം കരുണാകരനെ പോലുള്ള നേതാക്കന്മാരുടെ നേതൃത്വം ആഗ്രഹിക്കുന്നുവെന്നും ഉണ്ണിത്താന് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷയായി. കെ.സി രാജന്, ജി. പ്രതാപവര്‍മ്മ തമ്പാന്, ഇ. മേരിദാസന്‍, മോഹന്‍ ശങ്കര്‍, സൂരജ് രവി, എസ്. വിപിനചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."