HOME
DETAILS

സര്‍ക്കാര്‍ നിര്‍ദേശത്തിന് അവഗണന; കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ വില ഉയര്‍ന്നുതന്നെ

  
backup
March 31 2019 | 22:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d-4

 

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ചെങ്കിലും പലതും ഇപ്പോഴും വില്‍ക്കുന്നത് ഉയര്‍ന്ന വിലയില്‍ തന്നെ. 42 മരുന്നുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വിലകുറച്ചിരുന്നത്.
എന്നാല്‍ മരുന്ന് ഉല്‍പാദന കമ്പനികള്‍ അമിത ലാഭം കൊയ്യാനായി വിലകുറക്കാന്‍ തയാറാകുന്നില്ല. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളൊന്നും പ്രമുഖ മരുന്ന് ഉല്‍പാദന കമ്പനികള്‍ മുഖവിലക്കെടുക്കുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് അഖിലേന്ത്യാ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക്(എ.ഐ.ഡി.എ.എന്‍) പറയുന്നു.


ആരോഗ്യത്തിനുള്ള ഉല്‍പന്നങ്ങള്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന തലത്തിലേക്കും വിലകുറക്കാന്‍ ഇതുമായി ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റിക്ക് നീതി ആയോഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.


എന്നാല്‍ മരുന്ന് വില നിശ്ചയിക്കുന്ന ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഇക്കാര്യത്തില്‍ കൂടുതല്‍ സാങ്കേതികമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ തയാറായില്ല.
നിര്‍ദേശം എന്താണോ അത് കൂടുതല്‍ വിശകലനം ചെയ്യാതെ അംഗീകരിക്കുകയാണ് പ്രൈസിങ് അതോറിറ്റി ചെയ്തത്.
അതേസമയം വിലകുറക്കാനുള്ള നിര്‍ദേശത്തെ മരുന്ന് ഉല്‍പാദന കമ്പനികള്‍ കാര്യമായി പരിഗണിക്കാന്‍ തയാറായില്ല. മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളുടെ അടുത്ത് എത്തുന്നതിന് മുന്‍പായി വിലകുറക്കുകയെന്ന രീതി മരുന്ന് കമ്പനികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്ന് എ.ഐ.ഡി.എ.എന്‍ കണ്‍വീനര്‍ എസ്. ശ്രീനിവാസന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  10 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago