കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: യു.ഡി.എഫ്
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എം.പി.
കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും പറഞ്ഞതും പ്രഖ്യാപിച്ചതുമായ കാര്യങ്ങളല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്. നടപ്പാക്കിയ കാര്യങ്ങളില്‍ വ്യക്തതയുമില്ല. പുറത്തുവന്നുകൊണ്ടിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നതും സര്‍ക്കാരിന്റെ പരാജയമാണ്. പരാജയം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനുമേല്‍ കുതിര കയറുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് പരിശോധനയുടെ കാര്യത്തിലും കേരളം പിന്നിലാണ്. ഇതുവരെ 1.44 ലക്ഷം ടെസ്റ്റുകള്‍ മാത്രം നടത്തിയ കേരളം 16ാം സ്ഥാനത്താണ്.
സമ്പര്‍ക്കം വഴി രോഗം പടരുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുവരെ 13.4 ശതമാനം പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇതിന്റെ ഉറവിടം പോലും കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പ്രവാസികളോട് കൊടും വഞ്ചനയാണ് കാട്ടുന്നതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."