അധികാരികളുടെ അവഗണന; അഴീക്കല്‍ ബീച്ചിനെ കൊല്ലരുത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
ഓച്ചിറ: ആലപ്പാട് പഞ്ചായത്തിന്റെ പരിധിയിലുള്ള അഴീക്കല്‍ ബീച്ച് അധികാരികളുടെ അവഗണനയില്‍ നശിക്കുന്നു. കടലും കായലും ഫിഷിങ് ഹാര്‍ബറും ഉള്‍പ്പെടുന്ന കടല്‍ തീരങ്ങളോടു കൂടിയ ബീച്ചില്‍ ദിനംപ്രതി ആയിരക്കണക്കിനു പേരാണ് വന്നുപോകുന്നത്.
എന്നാല്‍ ആലപ്പാട് പഞ്ചായത്തിലെ കരുനാഗപ്പള്ളി കായംകുളം മേഖലയിലെ ജനങ്ങള്‍ക്കും നിരവധി വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനമാകുന്ന ബീച്ചിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച നടപ്പാതകള്‍ കാടുപിടിച്ചു നശിക്കുകയാണിപ്പോള്‍.
ഇതു വൃത്തിയാക്കാന്‍ ജീവനക്കാര്‍ ഇല്ലാത്തതും നടപ്പാതകളുടെ ശോചനീയാവസ്ഥയുടെ ആക്കം കൂട്ടുന്നു.
ബീച്ചില്‍ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും സംവിധാനമില്ല. ബീച്ചിനടുത്തുള്ള വീടുകളാണു സന്ദര്‍ശകര്‍ക്ക് അഭയം. സുരക്ഷാ സംവിധാനം ഒരുക്കാനോ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനോ പൊലിസിനെ ബീച്ചില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനോ അധികാരികള്‍ തയാറാകുന്നില്ല. ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ പ്രദേശവാസികളുടെയും നിരന്തരമായ ആവശ്യത്തിനു മേലെ അധികാരികള്‍ കണ്ണടച്ചപ്പോള്‍ ഇപ്പോള്‍ ബീച്ച് സാമൂഹികവിരുദ്ധര്‍ കൈയടക്കി. സ്കൂള്‍ കുട്ടികള്‍ ക്ലാസില്‍ പോകാതെ വന്നിരിക്കുന്നതും പരസ്യ മദ്യപാനവും കാരണം കുടുംബത്തോടൊപ്പം ബീച്ചില്‍ പോകുന്നത് സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ തന്നെ ബോധ്യപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ സുരക്ഷക്കായി ഉച്ചയ്ക്കു രണ്ടിനു ശേഷം ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ മാസം നാലു മുതല്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ രണ്ട് ലൈഫ് ഗാര്‍ഡുകളെ കൂടി നിയോഗിച്ചിട്ടുണ്ട്. ഈ നിയമനത്തോടെ ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു