HOME
DETAILS

നാല് ഫലസ്തീനികളെ ഇസ്‌റാഈല്‍ വെടിവച്ചുകൊന്നു

  
backup
March 31 2019 | 22:03 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88

 

ഗസ്സ: ഗസ്സ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈന്യം നാല് ഫലസ്തീനികളെ വെടിവച്ചുകൊന്നു. ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ ഗസ്സയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വെടിവയ്പുണ്ടായത്.
ശനിയാഴ്ച രത്രിയുണ്ടായ പ്രതിഷേധത്തിനിടെയാണ് നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ 316 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ 17 വയസുള്ളവരാണ്. തമര്‍ അബി അല്‍ ഖൈര്‍(17), അദ്ഹം അമാറ(17), ബിലാല്‍ അല്‍ നജ്ജാര്‍(17), മുഹമ്മദ് ജിഹാദ് (20) എന്നിവരാണ് സൈന്യത്തിന്റെ നേരിട്ടുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ടത്.


കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 മുതല്‍ ആരംഭിച്ച പ്രതിഷേധത്തിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശക്തമായ മഴയുണ്ടായിട്ടും റാലിയില്‍ 40000പേരാണ് പങ്കെടുത്തത്. അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് റാലി നടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് അകലം പാലിച്ചായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്. 1948ല്‍ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയ തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. കൂടാതെ ഗസ്സ അതിര്‍ത്തി അടച്ച ഈജിപത്,ഇസാറാഈല്‍ നടപടി അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
12 വര്‍ഷത്തോളമായി ഗസ്സ പ്രദേശത്തെ ഉപരോധം കൊണ്ടുവീര്‍പ്പുമുട്ടിക്കുകയാണ്. ഉപരോധം ഗസ്സയിലെ ജനജീവിതത്തെ നിലനില്‍പിന് തന്നെ ഭീഷണിയായിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗസ്സയിലെ 90 ശതമാനം വെള്ളവും ശുദ്ധ ജലമല്ലെന്ന് യു.എന്‍ പറഞ്ഞിരുന്നു. 20 ലക്ഷത്തോളമുള്ള ഗസ്സ നിവാസികള്‍ക്ക് ഒരു ദിവസം 12 മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്.


ഗസ്സയില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ പ്രതിഷേധത്തില്‍ 260 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. 7000 പേര്‍ക്ക് പരുക്കേറ്റു. 50 കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് സേവ് ചില്‍ഡ്രന്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഹമാസിന്റെയും ഇസ്‌റാഈലിന്റെയും ഇടയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയായി. ഇസ്‌റാഈലിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ച് ഹമാസ് വക്താവ് അബ്ദുല്ലാതിഫ് അല്‍ ഖാനു രംഗത്തെത്തി.


അതിനിടെ ഗസ്സയിലെ അതിര്‍ത്തികള്‍ ഇസ്‌റാഈല്‍ തുറന്നു. ടെല്‍ അവീവിലെ റോക്കറ്റാക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട ഇറസ്, കരീ ഷോലോ അതിര്‍ത്തികളാണ് ഇന്നലെ രാവിലെ ഒരാഴ്ചക്ക് ശേഷം തുറന്നത്. ഇറസ് അതിര്‍ത്തി ജനസഞ്ചാരത്തിനും കരീ ഷാലോ വാണിജ്യ കൈമാറ്റത്തിനുമാണ് ഉപയോഗിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago