വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ സഹകരണം അപകടകരം: എല്‍.ഡി.എഫ്
മലപ്പുറം: വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുസ്‌ലിം ലീഗ് നീക്കം മതനിരപേക്ഷ സംവിധാനത്തിന് അപകടം ചെയ്യുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഇത്തരം സംഘടനകളുമായി കൂട്ടുചേര്‍ന്നതിലൂടെ ലീഗ് വര്‍ഗീയധ്രുവീകരണം നടത്തുകയാണ്. ഇത് ന്യൂനപക്ഷ ധ്രുവീകരണം സൃഷ്ടിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് ലീഗ് വര്‍ഗീയകക്ഷികളുമായി കൂട്ടുകൂടുന്നത് എന്നാണ്. കേന്ദ്രത്തില്‍ തീവ്രഹിന്ദുത്വനയങ്ങളുമായി മുന്നോട്ടു പോവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാവുകയും അതിനെതിരേ രാജ്യത്തുടനീളം മതനിരപേക്ഷ വിശ്വാസികള്‍ ഒന്നടങ്കം രംഗത്തുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ വര്‍ഗീയമായി സംഘടിക്കുന്നത് അപകടംചെയ്യും.
ഭൂരിപക്ഷ വര്‍ഗീയതക്കെതിരേ ന്യൂനപക്ഷവര്‍ഗീയ സംഘാടനമല്ല വേണ്ടത്. സി.പി.എം ഇതുവരെയും ഇത്തരത്തിലുള്ള തീവ്രവാദസ്വഭാവമുള്ള കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇപ്പോള്‍ മുന്നണിയില്‍ ആരെല്ലാമുണ്ടോ അവരല്ലാതെ മറ്റൊരു കക്ഷിയുമായും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ കക്ഷികളുടെ വോട്ട് വേണ്ടെന്നു പറയുമോയെന്ന ചോദ്യത്തിന് ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."