HOME
DETAILS
MAL
നാട്ടുകല്‍ കടമ്പഴിപ്പുറം റോഡ് പ്രവൃത്തി പൂര്‍ത്തീകരണം; പ്രഖ്യാപനം ജൂലായ് 8ന്
backup
July 06 2018 | 08:07 AM
ശ്രീകൃഷ്ണപുരം:ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നാട്ടുകല്‍ പാലോട് മുറിയങ്കണ്ണി കരിപ്പമണ്ണ കരിമ്പുഴ കടമ്പഴിപ്പുറം പി.ഡബ്ളിയു.ഡി റോഡില്‍ മൂന്നു ഭാഗങ്ങളിലായി നടത്തിയ 149 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തികരണത്തിന്റെ പ്രഖ്യാപനംഎട്ടിന് രാവിലെ പത്തു മണിക്ക് ആറ്റാശ്ശേരി കരിപ്പമണ്ണ എ.എം.എല്‍.പി.സ്കൂളില്‍ പി.ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷനാകും. ആറ്റാശ്ശേരി, ഇറക്കിങ്ങല്‍ ഭാഗത്ത് രണ്ടു കിലോമീറ്ററും പേഴുംമട്ട ഭാഗത്ത് മൂന്നു കിലോമീറ്ററും ടാറിങ്ങ്, റീ ടാറിങ്ങ്, കലുങ്ക്നിര്മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കയാണ്.ചടങ്ങില്‍ കരിമ്പുഴ പ്രഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി, എം.കെ.ദേവി, പി.മോഹനന്, പി.എ. തങ്ങള്‍, രാധാകൃഷ്ണന്, എം.മോഹനന് മാസ്റ്റര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."