കെ.എസ്.ഇ.ബിയില്‍ പ്രമോഷന്: ഹൈക്കോടതി ഉത്തരവുകാത്ത് ബോര്‍ഡ്
തിരുവനന്തപുരം: താഴെയുള്ള തസ്തികകളില്‍ പ്രമോഷനുകള്‍ പ്രതിസന്ധിയിലായ കെ.എസ്.ഇ.ബിയില്‍ ജീവനക്കാരും ബോര്‍ഡും കാത്തിരിക്കുന്നത് ഹൈക്കോടതിയുടെ അന്തിമ വിധി. വാദം പൂര്‍ത്തിയായതിനാല്‍ അടുത്ത ദിവസങ്ങളില്‍തന്നെ കോടതിയുടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
ലൈന്മാന്, ഓവര്‍സിയര്‍ തസ്തികകളിലേക്ക് ആയിരത്തി ഇരുന്നൂറിലധികം ഒഴിവുകളാണ് കെ.എസ്.ഇ.ബിയില്‍ ഇപ്പോഴുള്ളത്. ഒരു സെക്ഷന്‍ ഓഫിസിനു കീഴില്‍ ആറ് ഓവര്‍സിയര്‍മാര്‍ വേണമെന്നിരിക്കെ ചിലയിടങ്ങളില്‍ മൂന്നോ നാലോ പേര് മാത്രമുള്ള അവസ്ഥയുണ്ട്. അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ലൈനിലെ ജോലികള്‍ക്ക് സൂപ്പര്‍വൈസര്‍ വേണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഓവര്‍സിയര്‍മാരുടെ കുറവുകാരണം ഇതുപാലിക്കപ്പെടുന്നതിനും ബുദ്ധിമുട്ടുണ്ട്.
ഇത് പരിഹരിക്കാന്‍ ലൈന്മാന്മാര്ക്ക് ഓവര്‍സിയര്‍മാരായി പ്രമോഷന് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഒരു നിര്‍ദേശം തടസമായി നില്‍ക്കുകയാണ്.
ഇതിനെതിരേ കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെങ്കിലും പ്രമോഷന് നല്‍കുന്നതിന് കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."