ചുവന്ന ബീക്കണ്‍ ലൈറ്റുകളോട് വിടപറഞ്ഞ് സംസ്ഥാനം
തിരുവനന്തപുരം: വി.ഐ.പികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധിച്ച കേന്ദ്ര തീരുമാനത്തിന് പിന്തുണയുമായി കേരളം. മെയ് ഒന്നുമുതലാണ് നിരോധനം നിലവില്‍ വരുന്നതെങ്കിലും മന്ത്രിമാരും പ്രതിപക്ഷനേതാവും ഇന്നലെ തന്നെ ബീക്കണ്‍ ലൈറ്റുകള്‍ ഉപേക്ഷിച്ചു. രാജ്ഭവനിലെ വാഹനങ്ങളിലെ ചുവന്ന ലൈറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കി ഗവര്‍ണര്‍ പി, സദാശിവവും മാതൃകയായി.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കും മാത്യു ടി. തോമസുമാണ് തങ്ങളുടെ ഔദ്യോഗിക കാറുകളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ആദ്യം നീക്കംചെയ്തത്. തുടര്‍ന്ന് മന്ത്രിമാരായ എ.കെ ബാലനും ഇ. ചന്ദ്രശേഖരനും അവ വേïെന്നുവച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മേയര്‍ വി.കെ പ്രശാന്തും ഔദ്യോഗിക വാഹനത്തില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. പിന്നാലെ മന്ത്രി സി. രവീന്ദ്രനാഥും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ലൈറ്റുകള്‍ നീക്കംചെയ്തു.
എന്നാല്‍ ഓരോരുത്തരായി ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുന്നതിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് അതൃപ്തി അറിയിച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നതിനുശേഷം ഇനിയുള്ളവര്‍ ഒരുമിച്ച് ലൈറ്റുകള്‍ നീക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. സര്‍ക്കുലര്‍ വന്നതിനുശേഷം ഒരുമിച്ച് ലൈറ്റുകള്‍ മാറ്റാനാണ് ബാക്കിയുള്ളവരുടെ തീരുമാനം.
കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ചുവന്ന ലൈറ്റ് ഉപേക്ഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ചില സംസ്ഥാനങ്ങളും രംഗത്തെത്തി. ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ വി.ഐ.പികളുടെ വാഹനങ്ങളില്‍ ചുവന്ന ലൈറ്റ് മാറ്റാന്‍ ഉത്തരവിട്ടു. മറ്റുചില സംസ്ഥാനങ്ങളും വൈകാതെ ഉത്തരവിറക്കും.
ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാര്‍ ചുവന്ന ലൈറ്റ് ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനുള്ള വ്യവസ്ഥകളും ഇതുസംബന്ധിച്ച് വിജ്ഞാപനത്തില്‍ കൊïുവരും. നിരോധനം വരുന്നതോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ വാഹനങ്ങളിലും ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉïാവില്ല. പൊലിസ്, ഫയര്‍ഫോഴ്‌സ്, സൈന്യം, ആംബുലന്‍സ് വാഹനങ്ങള്‍ക്ക് നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."