അലവിഹാജിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി
കരുവാരകുï്: വാക്കോട് ജുമാമസ്ജിദിന്റെയും കുട്ടത്തി മഹല്ലിന്റെയും നേതൃനിരയിലും ദാറുന്നജാത്ത് ഇസ്ലാമിക് സെന്ററിന്റെ സേവകനുമായിരുന്ന അലവി ഹാജിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. പണ്ഡിതന്മാരുമായും നേതാക്കളുമായും വളരെ അടുപ്പം സ്ഥാപിച്ചും സുന്നത്ത് ജമാഅത്തിന്റെ സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഹാജിയുടേത്. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്ലിയാര്, മുശാവറാ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.
ഇദ്ദേഹത്തിന്റെ പേരില്‍ അനുസ്മരണ സംഗമവും പ്രത്യേക പ്രാര്‍ഥനയും നടന്നു.
ഹുസൈന് ഫൈസി, അബ്ദുല്ല ഫൈസി, ഒ.പി ഷൗക്കത്ത് അലി ഫൈസി, കെ. മുഹമ്മദ് മാസ്റ്റര്‍, എം.അലവി, എന്‍.കെ അബ്ദുറഹ്മാന്, അബ്ദുസ്സലാം ദാരിമി, എ.കെ അലവി, എന്‍.ടി അലവി, എം.എ റസാഖ്, സി.ടി യൂസുഫ് മൗലവി, എം.എ അസീസ് ഫൈസി, ഇ.കെ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."