കനത്ത മഴ: നഗരം മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നഗരം മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി.
ഇന്നലെ വൈകുന്നേരം പെയ്ത മഴയില്‍ നഗരത്തിലെ പ്രധാന റോഡുകള്‍ എല്ലാം വെള്ളക്കെട്ടിലായി.
മെട്രോ ജോലികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗതക്കുക്ക് രൂക്ഷമായിരുന്നു. കാല്‍നട യാത്രക്കാരും വാഹനയാത്രികരും വലഞ്ഞു.
നിലവില്‍ തകര്‍ന്നു വന്‍ കുഴിയായി കിടക്കുന്ന റോഡുകളിലും നടപ്പാതകളിലും വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കാരും വലഞ്ഞു. എം.ജി റോഡ്, രാജാജി റോഡ്, കലൂര്‍, പുല്ലേപ്പടി റോഡ്, പത്മ,കച്ചേരിപ്പടി. നോര്‍ത്ത് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടനുഭവപ്പെട്ടു. എം.ജി റോഡിന്റെ ചില ഭാഗങ്ങളില്‍ രണ്ടരയടി ഉയരത്തില്‍ വരെ വെള്ളം പൊങ്ങി.
നഗരത്തിലെ താഴ്ന്ന പ്രദേശമായ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും സൗത്ത് റെയില്‍വെ സ്‌റ്റേഷനിലും വെള്ളക്കെട്ടുണ്ടായിരുന്നു.
മേനക ജംഗ്ഷന്‍, കലൂര്‍ ജേര്‍ണലിസ്റ്റ് കോളനി, കളത്തിപ്പറമ്പ് റോഡ്, കാരിക്കാമുറി തുടങ്ങിയ ഭാഗങ്ങളും വെള്ളത്തിലാണ്. കൊച്ചി മെട്രോയുടെ നിര്‍മാണം മൂലം രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന കൊച്ചിയില്‍ വെള്ളക്കെട്ടുകൂടിയായപ്പോള്‍ ഇരട്ടി ദുരിതമാണ് യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത്.
രും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."