നിരാഹാരസമരം നടത്തിയ സ്വകാര്യബസ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി
നിലമ്പൂര്‍: കെ.എസ്.ആര്.ടി.സി ഡിപ്പോക്കുമുന്നില്‍ നിരാഹാര സമരം നടത്തിയ സ്വകാര്യ ബസ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, കെ.പി.സി.സി അംഗം ആര്യാടന് ഷൗക്കത്ത്, നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ പ്രസിഡന്റ് ഷാജഹാന് പായമ്പാടം തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഫിഷര്‍ സമരം അവസാനിപ്പിച്ചു.
എ.ടി.ഒയുമായി ചര്‍ച്ച നടത്തി കെ.എസ്.ആര്.ടി.സി സമയം തെറ്റിച്ച് ഓടുന്നുïെങ്കില് ഇത് അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. തന്റെ ബസ് സര്‍വിസ് തകര്‍ക്കുന്ന രീതിയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമയക്രമം പാലിക്കാതെ തന്റെ വാഹനത്തിന് തൊട്ടുമുന്നില്‍ സര്‍വിസ് നടത്തുന്നതിനെതിരെയാണ് ഫിഷര്‍ നിരാഹാര സമരം നടത്തിയത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റു ചെയ്ത് മാറ്റുകയായിരുന്നു. സമരം അവസാനിപ്പിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് 4.30ഓടെ ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."