പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടുപോയെന്നത് തെറ്റായ പ്രചരണം: സി.പി.എം
പുതിയ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടയാക്കിയ സംഭവം
ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തംഗത്തെ തട്ടികൊണ്ടു പോയി എന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും തരൂര്‍ ലോക്കല്‍ സെക്രട്ടറി എം.എം.എ ബക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന തരൂര്‍ പഞ്ചായത്തില്‍ മുന്‍ ധാരണപ്രകാരമാണ് വൈസ് പ്രസിഡന്റ് രാജിവെച്ച് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ദിവസമായ ബുധനാഴ്ച്ച ഏഴാം വാര്‍ഡ് അംഗമായ എ.എ കബീറിനെ കാണാനില്ലെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്നും ആരോപിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബിസിനസുമായി ബന്ധപ്പെട്ട കാര്യത്തിനായി പണം വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക് പോയതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിനെ സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ഇയാള്‍ വോട്ട് രേഖപ്പെടുത്തുകയും പ്രകാശിനി സുന്ദരനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
സുഹൃത്തുമൊത്ത് വ്യാപാര സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ യാത്രയെ തട്ടികൊണ്ടു പോകലായി ചിത്രീകരിച്ച് പാര്‍ട്ടിയെ അപമാനിക്കാനാണ് കോണ്‍ഗ്രസ് സഹായത്തോടെ ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."