തൃക്കാക്കരയിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന്
കാക്കനാട്: നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്ന തൃക്കാക്കര മേഖലയിലെ ഗതാഗത സൗകര്യം വിപൂലികരിക്കണമെന്ന് തൃക്കാക്കര ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ജില്ലാ ആസ്ഥാനമായ കാക്കനാട്ട് ജനസാന്ദ്രത ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു ജില്ലകളില്‍ നിന്നും ഇവിടേക്ക് ജോലിക്ക് വരുന്നവര്‍ക്ക് എല്ലാ ജില്ലകളില്‍ നിന്നും ബസ് സര്‍വീസ് ആരംഭിക്കണം.
തുതിയൂര്‍, പുക്കാട്ടുപടി മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകള്‍ കൂടുതല്‍ അനുവദിക്കണമെന്നും കാക്കനാട് കേന്ദ്രീകരിച്ച് ബസ് ടെര്‍മിനല്‍ പണിയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കോതമംഗലം, പെരുമ്പാവൂര്‍ മേഖലയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പണികഴിപ്പിച്ച ബസ് സ്റ്റോപ്പ് സ്വകാര്യ വ്യക്തി കയ്യേറിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കിയിരുന്നു.
ഈ ഭാഗത്ത് വേഗത്തില്‍ തന്നെ ബസ് സ്റ്റോപ്പ് നിര്‍മാണം തുടങ്ങണമെന്നും തൃക്കാക്കര ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് കെ.കെ ശശിധരനും കണ്‍വീനര്‍ പി.പി കുര്യാക്കോസും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."