രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ആവേശത്തോടെ പ്രവാസലോകവും
മനാമ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്യത്തിന്റെ പ്രഖ്യാപനം പുറത്തു വന്നതോടെ പ്രവാസലോകത്തും ആവേശം നിറഞ്ഞു.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഡിഎഫ് അനുകൂല സംഘടനകളായ കെ.എം.സി.സി. ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ സംഘടനാ ആസ്ഥാനങ്ങളിലും കച്ചവട സ്ഥലങ്ങളിലും ഒരുമിച്ചു കൂടി ആഹ്ലാദം പങ്കുവെച്ചു.
ബഹ്‌റൈനില്‍ കെ.എം.സി.സി ആസ്ഥാനത്ത് വയനാട്ടുകാരായ യു.ഡി.എഫ് അനുഭാവികള്‍ സംഘടിച്ചു സന്തോഷം പങ്കിട്ടു.
ഒ.ഐ.സി.സി ഭാരവാഹികള്‍ ആഹ്ലാദം പങ്കുവെക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയില്‍ മതേതര ചേരിക്ക് കരുത്ത് പകരുമെന്ന് ഒഐസിസി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭൂമിശാസ്ത്രപരമായി കര്‍ണ്ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ ഒന്നാകെ മതേതര,ജനാധിപത്യ ചേരിക്ക് അനുകൂലമായ തരംഗമുണ്ടാക്കും.ഇത് ദക്ഷിണേന്ത്യക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ്. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി ഇരുപത് സീറ്റിലും വിജയിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. നിര്‍ണ്ണായകമായ ഈ തീരുമാനം എടുത്ത എഐസിസി നേതൃത്വം അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസര്‍,ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."